വർഷംതോറും ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ കുറച്ചുകൊണ്ടുവരുന്ന ഇക്കാലത്തു നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നഷ്ടമാകാതെ സാധ്യമായതിൽ ഏറ്റവും മൂല്യവർദ്ധനവ് ലക്ഷ്യമാക്കി എങ്ങിനെ നിക്ഷേപിക്കാം എന്നതാണ് ഏവരെയും കുഴയ്ക്കുന്ന ചോദ്യം. ഇതാ ഒരു ലളിതമായ ഉത്തരം. കഴിഞ്ഞ വർഷം ഇന്ത്യയിലെ മുന്തിയ 100 ബ്രാൻഡുകളുടെ ലിസ്റ്റിൽ നാല്പത്തിയൊന്നാം സ്ഥാനത്ത് ഇടം പിടിച്ച ഐ.സി.ഐ.സി.ഐ ബാങ്കിൻറ്റെ സഹോദര സ്ഥാപനമായ ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ പുതിയ പദ്ധതിയിൽ നമ്മുടെ നിക്ഷേപങ്ങൾ പല മടങ്ങായി വർധിക്കുന്നു.
ലളിതമായി വിവരിക്കാം. അങ്ങയോ അങ്ങേയുടെ മകനോ മകളോ നാട്ടിലോ ഗൾഫിലോ മറ്റേതെങ്കിലും വിദേശരാജ്യത്തോ നല്ലൊരു ജോലിയിലാണെന്നു കരുതുക. ഉദ്ദേശം ഒരുലക്ഷം രൂപാ മാസവരുമാനം, അഥവാ 12 ലക്ഷം രൂപാ വാർഷിക വരുമാനം ഉണ്ടെന്നും കരുതുക. ഇതിൽനിന്നും 5 ലക്ഷം രൂപാ വർഷം ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ “ലക്ഷ്യ” എന്ന പദ്ധതിയിൽ നിക്ഷേപിക്കുന്നു. അങ്ങിനെ 10 വർഷം കൊണ്ട് 50 ലക്ഷം രൂപാ നിക്ഷേപിക്കുന്നു. പിന്നെയുള്ള 5 വർഷം ലോക്കിങ് പീരിയഡാണ്. അതിനു ശേഷം, അതായതു പതിനഞ്ചാമത്തെ വർഷം മുതൽ അങ്ങേയ്ക്കു എല്ലാ വർഷവും 6 ലക്ഷം രൂപാ തിരിച്ചു കിട്ടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ മാസവും 50,000 രൂപാ ലഭിക്കുന്നു. ഇത് അങ്ങേയുടെ 99 വയസ്സുവരെ ലഭിച്ചു കൊണ്ടിരിക്കും. അങ്ങേയുടെ ഒരു വയസ്സായ കുട്ടിയുടെയോ പേരക്കുട്ടിയുടെയോ പേരിൽ നിക്ഷേപിച്ചാൽ ആ കുഞ്ഞിന്റെ 15 വയസ്സു മുതൽ 99 വയസ്സുവരെ (84 വർഷം) 6 ലക്ഷം രൂപാ വീതം ഓരോ വർഷവും ലഭിക്കും. അതായത്, നിങ്ങൾ നിക്ഷേപിച്ച 50 ലക്ഷം രൂപാ 5 കോടി 4 ലക്ഷം രൂപായായി നികുതിബാധ്യതകളൊന്നും ഇല്ലാതെ അവകാശിക്കു ലഭിക്കുന്നു. ഇതാണ് രണ്ടു തലമുറകൾക്കുവേണ്ടി സമ്പാദിക്കാനുള്ള അവസരമെന്നതുകൊണ്ട് ഉദ്ദേശിച്ചത്. 5 ലക്ഷം രൂപാ ഒരു വർഷം നിക്ഷേപിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഒരു ലക്ഷമോ രണ്ടു ലക്ഷമോ ആകാം. വാർഷിക വരുമാനം ആനുപാതികമായി കുറയുമെന്നേയുള്ളൂ. കൂടാതെ, നിങ്ങളുടെ നിക്ഷേപങ്ങൾക്ക് ആദായ നികുതിയുടെ ഇളവുകൾ (80[c] അനുസരിച്ചു) ലഭിക്കുന്നതും ആദായത്തിന് നികുതി ബാധ്യതകൾ ബാധകമാകാതിരിക്കുകയും (10[10] അനുസരിച്ചു) ചെയ്യും.
ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യലിൻറ്റെ വെറും ഒരു പദ്ധതിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. ദീർഘകാല പദ്ധതികളല്ലാത്ത മറ്റു പല സ്കീമുകളുമുണ്ട്. 5 വർഷം മാത്രം കാലാവധിയുള്ള സ്കീമുകൾ പോലുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഉപകരിക്കുന്ന രീതിയിൽ സംവിധാനം ചെയ്തിരിക്കുന്ന ചില പദ്ധതികളുമുണ്ട്. കൂടുതൽ വിവരങ്ങൾ അങ്ങയെ ബോധ്യപ്പെടുത്തുവാൻ ബാങ്കിൻറ്റെ ഓഫിസറോടൊപ്പം ഞാൻ അങ്ങയുടെ ഭവനത്തിലോ ജോലിസ്ഥലത്തോ അങ്ങ് പറയുന്ന സമയത്തു എത്തിച്ചേരാൻ തയ്യാറാണ്. ദയവായി ബന്ധപ്പെടുക.
Comments
Post a Comment