Skip to main content

താങ്കൾ വിരമിക്കുന്നത് ജോലിയിൽനിന്നു മാത്രം; ജീവിതത്തിൽ നിന്നല്ല

 


ജീവിതകാലം മുഴുവൻ നാം അധ്വാനിച്ചു. നല്ലൊരു തുകയും സ്ഥിര നിക്ഷേപമായിട്ടുണ്ട്. പക്ഷേ ബാങ്കുകളിലെ പലിശ നിരക്ക് അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഏറ്റവും കൂടിയത് 5.5% പലിശ സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും വരും വർഷങ്ങളിൽ വീണ്ടും കുറയുവാനാണ് സാദ്ധ്യത. അതുകൊണ്ട് നമ്മുടെ സമ്പാദ്യത്തിൻറ്റെ മൂല്യം വർദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തിൻറ്റെ തോതനുസ്സരിച്ചു കൂടുന്നില്ലായെന്നു മത്രമല്ല വല്ലാതെ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗത്തു സമീപകാലത്തു നടന്നിട്ടുള്ള സുതാര്യതയും മറ്റ് ഗുണപരമായ മാറ്റങ്ങളും മൂലം അവ വലിയ പ്രതിസന്ധികളെ നേരിടുന്നു. കഴിഞ്ഞ വർഷം പൂട്ടിപ്പോയ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പ്രവാസികളുൾപ്പെടെയുള്ളവർക്ക്‌ അവരുടെ നിക്ഷേപങ്ങൾ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സർക്കാരുകൾക്കു ഇടപെടാൻ പരിധികളുള്ളതുകൊണ്ടു ആത്യന്തികമായി നിക്ഷേപകർക്ക് അവരുടെ ജീവിതകാലത്തെ കഷ്ടപ്പാടുകളുടെ ഫലം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു.

എന്നാൽ, ഇപ്പോൾ രാജ്യത്തെ പ്രമുഖ ബാങ്കായ ഐസിഐസിഐ യുടെയും ലോകപ്രശസ്തമായ പ്രുഡൻഷ്യൽ കമ്പനിയുടെയും സംയുക്ത സംരംഭമായ ICICI-Prudential ആകർഷകമായ വരുമാനം നിക്ഷേപകർക്ക് വാഗ്ദാനം ചെയ്തുകൊണ്ട് Guaranteed Pension Plan (GPP) എന്ന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നു. കേന്ദ്രസർക്കാർ സ്ഥാപനമായ IRDA (ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെൻറ്റ് അതോറിറ്റി) യുടെ നേരിട്ടുള്ള മേൽനോട്ടത്തിൻകീഴിലായതിനാൽ നിക്ഷേപത്തിൻറ്റെ സുരക്ഷയെക്കുറിച്ചു ആശങ്കയുണ്ടാവേണ്ട കാര്യവുമില്ല.

GPP യിൽ നമ്മൾ നിക്ഷേപിക്കുന്ന പണത്തിന് വർഷാവർഷം പലിശ കുറയുന്നില്ല. നമ്മുക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് ജീവിതാവസാനം വരെയും ലഭിക്കുന്നു. ആവശ്യമെങ്കിൽ നിക്ഷേപം നടത്തി അടുത്ത മാസം മുതൽ നമ്മുക്ക് വരുമാനം/പെൻഷൻ ലഭിക്കുന്ന രീതിയിൽ പദ്ധതിയിൽ ചേരാൻ കഴിയും. നമുക്ക്‌ അതിനു താല്പര്യമില്ലായെങ്കിൽ ഒന്നു മുതൽ പത്തു വർഷം വരെയുള്ള ഏതെങ്കിലും കാലയളവ് വരുമാനം/പെൻഷൻ ആരംഭിക്കാനായി തിരഞ്ഞെടുക്കാം. ഈ കാലയളവ് കൂടുന്നതനുസ്സരിച്ച് നമ്മുക്ക് ലഭിക്കുന്ന പലിശ നിരക്ക് കൂടും. ഉദാഹരണത്തിന് ഒരു വർഷമാണ് വരുമാനം/പെൻഷൻ തുടങ്ങാനുള്ള കാലാവധിയായി തിരഞ്ഞെടുക്കുന്നതെങ്കിൽ നമ്മുക്ക് 6.5% പലിശ ലഭിക്കും. 10 വർഷമാണ് കാലാവധിയെങ്കിൽ 10.5% പലിശ ലഭിക്കും. ഈ പലിശ നിരക്കിൽ നമ്മുടെ ജീവിതാവസാനം വരേയും ഒരു മാറ്റവും ഉണ്ടാവില്ല.

നമ്മുടെ ജീവിത പങ്കാളിയെക്കൂടി ഉൾപ്പെടുത്തിയുള്ള പെൻഷൻ പ്ലാനുകളുടെ പലിശനിരക്കാണ് മുകളിൽ കൊടുത്തത്‌. പെൻഷൻ ഒരാൾക്ക് മതിയെങ്കിൽ പലിശനിരക്ക്‌ അല്പം കൂടി കൂടും. അതുപോലെ പെൻഷൻ മാസാമാസം ലഭിക്കണോ മൂന്നു മാസം കൂടുമ്പോൾ ലഭിക്കണോ വർഷത്തിൽ ഒരിക്കൽ ലഭിക്കണോ എന്നൊക്കെ തിരഞ്ഞെടുക്കുവാൻ പാകത്തിനുള്ള വൈവിധ്യമാർന്ന വകഭേദങ്ങൾ GPP യ്ക്കുണ്ട്.

Comments