ഐ.സി.ഐ.സി.ഐ - പ്രുഡൻഷ്യൽ കമ്പനിയുടെ ഒരു സുരക്ഷാ പദ്ധതിയെക്കുറിച്ചാണ് ഈ കുറിപ്പ്. 34 വയസ്സുള്ള ഒരു വ്യക്തി പ്രതിവർഷം 89,440/- (എണ്പത്തിയൊമ്പതിനായിരത്തി നാനൂറ്റിനാല്പതു) രൂപാ വീതം അഞ്ചു വർഷം കൊണ്ട് 4,47,200/- (നാലു ലക്ഷത്തി നാല്പത്തിയേഴായിരത്തിയിരുന്നൂറു) രൂപാ മാത്രം അടച്ചു ആദ്യത്തെ വർഷം മുതൽ, അതായതു 34 വയസ്സു മുതൽ, 85 വയസ്സു വരെ തന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ സുരക്ഷാ കവറേജ് ഉറപ്പു വരുത്തുന്ന ഒരു പദ്ധതിയാണിത്. പദ്ധതിയിൽ ചേരുന്ന വ്യക്തിയുടെ പ്രായം അനുസരിച്ചു പ്രീമിയം തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. പ്രീമിയം തുകയിൽ അൽപ്പം വർദ്ധനവോടെ ഈ പ്ലാനിൽ വേണമെങ്കിൽ 99 വയസ്സ് വരെയും കവറേജ് തെരഞ്ഞെടുക്കാം. മരണശേഷം ഒരു കോടി രൂപാ കിട്ടുന്നതു കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ന്യായമായും ഉയർന്നുവരാം. പരമ്പരാഗത ഇൻഷുറൻസ് പ്ലാനുകളുടെ കവറേജ് 60 അല്ലെങ്കിൽ 70 വയസ്സ് വരെ ആയിരുന്നു. ഇക്കാലയളവിൽ മരണപ്പെട്ടാൽ നോമിനിക്ക് ഇൻഷുർ ചെയ്ത തുക ലഭിക്കുന്നു. കാലയളവിനു ശേഷവും ജീവിച്ചിരുന്നാൽ അടച്ച പ്രീമിയം തുകയും ബോണസ്സും ചേർത്ത് ഒരു തുക survival benefit ആയി ലഭിക്കുന്നു. ഇതായിരുന്നു പരമ്പരാഗത ഇൻഷ...